പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ പ്രമുഖ ഹെൽത്ത് കെയർ കമ്പനിയായ ഇൻഡെജെൻ പ്രൈവറ്റ് ലിമിറ്റഡ്. ഐപിഒയിലൂടെ 2,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡെജെൻ പ്രൈവറ്റ് ലിമിറ്റഡ് 1998 ലാണ് സ്ഥാപിതമായത്. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്രവർത്തനമായതിനാൽ ആഗോള സാന്നിധ്യമുള്ള കമ്പനി കൂടിയാണിത്.
പ്രധാനമായും ഓഫർ ഫോർ സെയിലിലൂടെയാണ് പ്രാഥമിക ഓഹരി വിൽപ്പന നടത്തുക. റിപ്പോർട്ടുകൾ പ്രകാരം, ഇൻഡെജെൻ പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപമുള്ള കാർലൈൽ അതിന്റെ ഓഹരികൾ വിൽക്കാൻ സാധ്യതയുണ്ട്. പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് കാർലൈൽ.
Also Read: മയക്കുമരുന്നിന് അടിമയായ യുവതി നടക്കാനാകാതെ വീണ് പോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു
ഐപിഒയുടെ മാനേജർമാരായി ജെപി മോർഗൻ, കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ എന്നിവയെ തിരഞ്ഞെടുത്തെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, കമ്പനിയോ ബാങ്കർമാരോ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. നിലവിൽ, ഇൻഡെജെന് യുഎസ്, യുകെ, യൂറോപ്പ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ വ്യാപാര ബന്ധമുണ്ട്. പ്രധാനമായും ബയോടെക് കമ്പനികളും, മെഡിക്കൽ ഉപകരണ നിർമ്മാതാക്കളുമാണ് കമ്പനിയുടെ ഉപഭോക്താക്കൾ.
Post Your Comments