NewsLife StyleFood & Cookery

മാതളനാരങ്ങ കഴിക്കൂ, ഗുണങ്ങൾ ഇതാണ്

മാതളനാരങ്ങയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്

നിരവധി പോഷക ഘടകങ്ങൾ അടങ്ങിയ പഴങ്ങളിൽ ഒന്നാണ് മാതളനാരങ്ങ. ആന്റി- ഓക്സിഡന്റുകളും ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ മാതളനാരങ്ങ മിതമായ അളവിൽ കഴിച്ചാൽ ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങൾ ലഭിക്കും. മാതളനാരങ്ങയുടെ ഗുണങ്ങൾ പരിചയപ്പെടാം.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മാതളനാരങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ ധാരാളം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് പുറമേ, ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ മാതളനാരങ്ങ നല്ലതാണ്.

Also Read: നെറ്റ്ഫ്ളിക്സിനെതിരെ ​ഗുരുതര ആരോപണവുമായി തല്ലുമാല അണിയറ പ്രവര്‍ത്തകര്‍

മാതളങ്ങനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വളർച്ച വർദ്ധിപ്പിക്കാനും ഹീമോഗ്ലോബിന്റെ ഉൽപ്പാദനം കൂട്ടാനും സഹായിക്കും. മാതളനാരങ്ങയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്.

ധമനികളിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ നീക്കം ചെയ്യാൻ മാതളനാരങ്ങയ്ക്ക് കഴിവുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡാണ് കൊഴുപ്പിനെ ഇല്ലാതാക്കുന്നത്. കൂടാതെ, വിവിധ തരത്തിലുള്ള രോഗങ്ങളിൽ നിന്ന് വൃക്കകളെ സംരക്ഷിക്കാനും, വൃക്കയുടെ ആരോഗ്യം നിലനിർത്താനും മാതളനാരങ്ങ വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button