Latest NewsNewsIndia

ഗ്യാൻവാപി: ഹിന്ദുകൾക്ക് ആരാധനാവകാശം തേടിയുള്ള ഹർജി നിലനിൽക്കും, മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളി വാരണാസി കോടതി

വാരണാസി: ഗ്യാൻവാപി മസ്ജിദ് കേസിൽ ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കുമെന്ന് വാരണാസി ജില്ലാ കോടതി. ഹിന്ദുക്കൾക്ക് ആരാധനാവകാശം തേടിയുള്ള ഹർജികൾ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഗ്യാൻവാപി മസ്ജിദിന്റെ പുറം ഭിത്തിയിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ ദിവസേന ആരാധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 5 സ്ത്രീകൾ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

ഗ്യാൻവാപി പള്ളി വഖഫ് സ്വത്താണെന്ന് വാദിച്ച അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി ഹർജിയെ ചോദ്യം ചെയ്തു. തുടർന്ന്, ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഹിന്ദു പക്ഷത്തെ അഭിഭാഷകൻ വാദിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ജില്ലാ കോടതി കേസ് പരിഗണിക്കുന്നത്. ഈ ഹർജിയിലാണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്.

അതേസമയം, നഗരത്തിൽ നിരോധനാജ്ഞ നടപ്പാക്കുകയും സുരക്ഷ കർശനമാക്കുകയും ചെയ്തു. നഗരത്തിൽ പ്രശ്ന സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പോലീസ് പട്രോളിംഗ് തുടരുകയാണ്.
സെക്ഷൻ 144 നഗരത്തിൽ നടപ്പാക്കി. പ്രശ്ന ബാധിത പ്രദേശങ്ങളിൽ പോലീസ് സേനയെ നിയോഗിച്ചു. പട്രോളിംഗ് തുടരുന്നു. സ്ഥിതിഗതികൾ സമാധാനപരമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ അതത് പ്രദേശങ്ങളിലെ മതനേതാക്കളുമായി സംസാരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button