ഡിമാൻഡ് വർദ്ധിച്ചതിനെ തുടർന്ന് മികച്ച നേട്ടം കൈവരിക്കാനൊരുങ്ങി കൺസ്യൂമർ ഡ്യൂറബിൾസ് വ്യവസായം. റിപ്പോർട്ടുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 15 ശതമാനം മുതൽ 18 ശതമാനം വരെ വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനോടകം കൺസ്യൂമർ ഡ്യൂറബിൾസ് വ്യവസായത്തിന് നഗരങ്ങളിലും, ഗ്രാമ പ്രദേശങ്ങളിലും വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
കോവിഡ് പ്രതിസന്ധി കാലയളവിൽ കൺസ്യൂമർ ഡ്യൂറബിൾസ് മേഖല നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെങ്കിലും, പിന്നീട് ഉയർത്തെഴുന്നേൽക്കുകയായിരുന്നു. ചെമ്പ്, അലുമിനിയം, ഉരുക്ക്, പോളി പ്രൊപ്പലീൻ എന്നിവയുടെ വില വർദ്ധനവ് നേരിയ തോതിൽ ഉൽപ്പാദനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, കോവിഡിന് ശേഷം നഗരങ്ങളിലെ വരുമാന വർദ്ധനവും കർഷകർക്ക് മെച്ചപ്പെട്ട ആദായം ലഭിച്ചതും കൺസ്യൂമർ ഡ്യൂറബിൾസ് മേഖലയിലെ ഡിമാൻഡ് കൂടാൻ കാരണമായിട്ടുണ്ട്.
Also Read: വികസനത്തിന് സ്വകാര്യ മേഖലയും: പൊതു സ്വകാര്യ പങ്കാളിത്ത നിയമം പ്രഖ്യാപിച്ചു
ഈ മേഖലയിലെ പ്രധാന ലിസ്റ്റഡ് കമ്പനികളാണ് ഐഎഫ്ബി ഇൻഡസ്ട്രീസ്, ടിടികെ പ്രസ്റ്റീജ്, വേൾപൂൾ ഇന്ത്യ, യുറേക്കാ ഫോബ്സ് എന്നിവ. നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ ഈ കമ്പനികൾ മികച്ച വരുമാനമാണ് രേഖപ്പെടുത്തിയത്.
Post Your Comments