Latest NewsNewsTechnology

ആമസോൺ: ജീവനക്കാരെ ഉടൻ തിരിച്ചു വിളിക്കില്ല, വർക്ക് ഫ്രം ഹോം തുടരും

ആമസോണിൽ എൻജിനീയറിംഗ് ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കമ്പനിയിലേക്ക് എത്തിക്കില്ല

കോവിഡിന്റെ തീവ്രത കുറഞ്ഞിങ്കിലും ജീവനക്കാരെ ഉടൻ തന്നെ ഓഫീസിലേക്ക് തിരിച്ചുവിളിക്കാൻ സാധ്യതയില്ലെന്ന് ആമസോൺ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ആൻഡി ജെസിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. വർക്ക് ഫ്രം ഹോം അനുവദിച്ച എല്ലാ ജീവനക്കാരെയും ഓഫീസിലേക്ക് തിരിച്ചെത്തിക്കാൻ യാതൊരു പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോസ് എയ്ഞ്ചൽസിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം വർക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾക്ക് വ്യക്തത വരുത്തിയത്.

കഴിഞ്ഞ ഒക്ടോബർ മാസത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുക എന്ന തീരുമാനത്തിലേക്ക് ആമസോൺ എത്തിയത്. അതേസമയം, വർക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് ടീം മാനേജർമാരാണ്.

Also Read: ഈ ദ്വീപിലേക്ക് പോയവർ ആരും തിരികെ വന്നിട്ടില്ല! ലോകത്തിലെ ഏറ്റവും നിഗൂഢമായ ദ്വീപിനെ കുറിച്ച്

ആമസോണിൽ എൻജിനീയറിംഗ് ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കമ്പനിയിലേക്ക് എത്തിക്കില്ല. എന്നാൽ, ക്രിയേറ്റീവ്, ഹാർഡ്‌വെയർ ജീവനക്കാരുടെ സാന്നിധ്യം കമ്പനിയിൽ സദാസമയം ഉണ്ടായിരിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button