തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം ഗുരുതരമാണെന്ന് തദ്ദേശ ഭരണമന്ത്രി എം.ബി. രാജേഷ്. പ്രതിസന്ധി പരിഹരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുമന്നും മന്ത്രി അറിയിച്ചു. തെരുവ് നായകളുടെ വന്ധ്യം കരണത്തിന് 30 സെന്ററുകൾ സജ്ജമാണെന്നും പൊതുജന പങ്കാളിത്തത്തോടെ പ്രശ്‌നപരിഹാരം കാണാനാണ് ശ്രമമെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് പ്രശ്‌നം ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ തെരുവ് നായ ശല്യത്തിന്റെ കാര്യത്തിൽ ഇതിനോടകം തന്നെ സർക്കാർ ചില ഏകോപിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും 152 ബ്ലോക്കുകളിൽ എ.ബി.സി സെന്ററുകൾ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു എന്നും മന്ത്രി പറഞ്ഞു. വളർത്തുനായകളുടെ കാര്യത്തിൽ ലൈസൻസിംഗ് ഉൾപ്പെടെയുള്ള നടപടികൾ നടക്കുന്നുണ്ടെന്നും ഇനി അടിയന്തിരമായി ചില കാര്യങ്ങൾക്കൂടി ചെയ്യാനുണ്ടെന്നും മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
Post Your Comments