Latest NewsNewsTechnology

ഗൂഗിൾ: ബഡ്ജറ്റ് റേഞ്ചിൽ ക്രോംകാസ്റ്റ് പുറത്തിറക്കാൻ സാധ്യത

ഒക്ടോബർ 6 നാണ് ഗൂഗിൾ ഇവന്റ് സംഘടിപ്പിക്കുന്നത്

ബഡ്ജറ്റ് റേഞ്ചിൽ ഏറ്റവും പുതിയ ക്രോംകാസ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടെക് ഭീമനായ ഗൂഗിൾ. ജിയസ്എംഅറീന പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 30 ഡോളറിന് വാങ്ങാൻ സാധിക്കുന്ന വില കുറഞ്ഞ ക്രോംകാസ്റ്റാണ് അവതരിപ്പിക്കുക. അതേസമയം, ക്രോംകാസ്റ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.

ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനിൽ സർട്ടിഫിക്കേഷൻ അപേക്ഷ നൽകിയ G454V എന്ന മോഡൽ നമ്പറിലാണ് ക്രോംകാസ്റ്റ് പുറത്തിറക്കാൻ സാധ്യത. ഡിസൈൻ താരതമ്യം ചെയ്യുമ്പോൾ, 2020 ൽ പുറത്തിറക്കിയ ഗൂഗിൾ ടിവിയുമായി ക്രോംകാസ്റ്റിന് സമാനതകൾ ഉണ്ട്. എന്നാൽ, വ്യത്യസ്ഥ മോഡൽ നമ്പറുകളാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്.

Also Read: യൂട്യൂബ്: മൂന്നുമാസത്തിനിടെ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തത് ഒരു കോടിയിലധികം വീഡിയോകൾ

ഒക്ടോബർ 6 നാണ് ഗൂഗിൾ ഇവന്റ് സംഘടിപ്പിക്കുന്നത്. ഈ ഇവന്റിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന ക്രോംകാസ്റ്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം, ക്രോംകാസ്റ്റ് വോയ്സ് റിമോട്ടിനോടൊപ്പം വരുമെന്നാണ് അഭ്യൂഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button