
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഉപഭോക്താക്കൾ കാത്തിരുന്ന ബിഗ് ബില്യൺ ഡേയ്സിനാണ് ഫ്ലിപ്കാർട്ട് തുടക്കം കുറിക്കുന്നത്. അതേസമയം, സെയിലിന്റെ ഔദ്യോഗിക തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം, നിരവധി ഓഫറുകളാണ് ഓരോ ഉൽപ്പന്നത്തിനും പ്രഖ്യാപിക്കുക. പിക്സൽ 6എ, നത്തിംഗ് ഫോൺ 1 എന്നീ ഫോണുകൾക്കാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത. കൂടാതെ, റിയൽമി, ഓപ്പോ തുടങ്ങിയ കമ്പനികളുടെ തിരഞ്ഞെടുത്ത പതിപ്പുകൾക്ക് ഇളവ് നൽകാൻ സാധ്യതയുണ്ട്.
Also Read: ‘ഇങ്ങനെ നടന്നാൽ മതിയോ? ഒരു പെണ്ണൊക്കെ കെട്ടണ്ടേ?’ – രാഹുൽ ഗാന്ധിക്ക് കല്യാണം ആലോചിച്ച് സ്ത്രീ
നിലവിൽ, നത്തിംഗ് ഫോൺ 1 ന് 33,999 രൂപയാണ് വില. ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഈ സ്മാർട്ട്ഫോൺ 28,999 രൂപയ്ക്ക് ലഭിക്കുമെന്നാണ് സൂചന. കൂടാതെ, ഗൂഗിൾ പിക്സൽ 6എ ഫോണുകൾ 27,999 രൂപയ്ക്ക് ലഭിച്ചേക്കും.
Post Your Comments