റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 78 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 97 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 2 മരണങ്ങളാണ് ശനിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Read Also: രണ്ട് സംസ്ഥാനങ്ങളില്‍ കൂടി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതോടെ കോണ്‍ഗ്രസ് അവസാനിക്കും: അമിത് ഷാ
8,14,356 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,01,531 പേർ രോഗമുക്തി നേടി. 9,315 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 41 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: ഓണക്കാലത്ത് പാൽ വിൽപ്പനയിൽ മിൽമയ്ക്ക് റെക്കോർഡ് നേട്ടം: അഭിനന്ദനം അറിയിച്ച് ക്ഷീരവികസന മന്ത്രി
Post Your Comments