ശരീരഭാരം കുറയ്ക്കുന്നത് തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനായി നിങ്ങൾ കർശനമായ ഭക്ഷണക്രമവും വ്യായാമവും പാലിക്കേണ്ടതുണ്ട്. ഭക്ഷണം തന്നെയാണ് പ്രധാന ആശങ്ക. ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതും ചിലത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുമാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ ഇതാ. നാരുകളാൽ സമ്പന്നമായ ഈ പച്ചക്കറികൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ബ്രോക്കോളി: നാരുകൾ അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. നാരുകൾ കൂടാതെ വിറ്റാമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്.രണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഗ്രീൻ പീസ്: ഗ്രീൻ പീസ് നാരുകളാൽ സമ്പുഷ്ടമാണ്. നാരുകൾ കൂടാതെ ഇരുമ്പ്, വിറ്റാമിൻ-എ, സി എന്നിവയും ഗ്രീൻ പീസിനെ ആരോഗ്യകരമായ ഭക്ഷണമാക്കുന്നു.
ഇരുളിന്റെ സ്പർശമേൽക്കാത്ത സൂര്യവെളിച്ചമാണ് ഗുരുവും അദ്ദേഹത്തിന്റെ ആശയങ്ങളും: മുഖ്യമന്ത്രി
ഉലുവ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ ഉലുവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാൽസ്യം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ തുടങ്ങി ശരീരത്തിന് ആവശ്യമായ നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
മത്തങ്ങ: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമായ പച്ചക്കറി കൂടിയാണ് മത്തങ്ങ. കാൽസ്യം, വിറ്റാമിൻ-എ, കെ എന്നിവയും ഇതിൽ ധാരാളമുണ്ട്.
രാഹുല്‍ ഗാന്ധിയുടെ കൂട്ടുകെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുമായി: സ്മൃതി ഇറാനി
കോളിഫ്‌ളവർ: മിക്ക സസ്യഭുക്കുകളുടെയും ഇഷ്ടഭക്ഷണമാണ് കോളിഫ്‌ളവർ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകളാലും സമ്പന്നമാണ്.
വഴുതനങ്ങ: മിക്ക വീടുകളിലും സാധാരണയായി പാകം ചെയ്യുന്ന പച്ചക്കറിയാണിത്. വഴുതനങ്ങയുടെ തൊലി നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
Post Your Comments