ThiruvananthapuramNattuvarthaLatest NewsKeralaNews

നിയമം വിട്ടുള്ള ഒരു കളിക്കും ഇടതുപക്ഷം ശ്രമിക്കാറില്ല: എ. എന്‍. ഷംസീര്‍

തിരുവനന്തപുരം: എല്ലാ സംഘടനകള്‍ക്കും സമീപിക്കാവുന്ന സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും നിയമം വിട്ടുള്ള ഒരു കളിക്കും ഇടതുപക്ഷം ശ്രമിക്കാറില്ലെന്നും വ്യക്തമാക്കി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഇടനിലക്കാരില്ലാതെ ഏത് സംഘടനക്കും മുഖ്യമന്ത്രിയെയും ഭരണനേതൃത്വത്തെയും പാര്‍ട്ടിയേയും കണ്ട് പരാതികള്‍ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് മുസ്ലിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നത് ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും മാത്രമാണെന്നും വഖഫ് നിയമവുമായി ബന്ധപ്പെട്ട ബില്‍ റദ്ദ് ചെയ്തത് ഇതിന് ഉദാഹരണമാണെന്നും ഷംസീര്‍ വ്യക്തമാക്കി.

ആശുപത്രിയില്‍ ഓണത്തല്ല്!! ഗുണ്ടാ സംഘങ്ങള്‍ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു

‘ആരോപണങ്ങളിലൂടെ കുടുംബത്തെ വേട്ടയാടുകയാണെന്ന്, മകന്റെയും ഭാര്യയുടെയും പേരിലുണ്ടായ ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും ചൂണ്ടിക്കാട്ടി ഷംസീര്‍ പറഞ്ഞു. ‘ഞാനും സ്വരാജുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഇരയായിട്ടുളളത്. ഞങ്ങളുടെ ആളുകള്‍ അഭിമുഖത്തിന് പോയാല്‍ ഞങ്ങളുടെ ഭാര്യമാരായതുകൊണ്ട് അവര്‍ക്ക് ജോലി നിഷേധിക്കപ്പെടാന്‍ പാടില്ല. നിയമം വിട്ടുള്ള ഒരു കളിക്കും ഇടതുപക്ഷം ശ്രമിക്കാറില്ല,’ എ.എന്‍. ഷംസീര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button