തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്. പ്രതി എന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നാണ് റിപ്പോർട്ട്. പ്രതിയെ തിരിച്ചറിഞ്ഞെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞുതുടങ്ങി.
പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയവരും നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതിയെ നിരീക്ഷിക്കുന്ന ക്രൈം ബ്രാഞ്ചിന് ട്രോളർമാരും സോഷ്യൽ മീഡിയയും ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. എ.കെ.ജി സെന്റർ ബോംബിട്ട് തകർക്കാൻ ശ്രമിച്ചവനെ തിരിച്ചറിഞ്ഞെന്ന റിപ്പോർട്ടിൽ രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഫേസ്‌ബുക്കിൽ വൈറലാകുന്ന ചില കമന്റുകൾ:
‘ഇപ്പോൾ കിട്ടിയത്….!! എ കെ ജി സെന്റർ പടക്കമേറ്, പ്രതി വിദേശത്തേക്ക് മുങ്ങി’
‘എ കെ ജി സെന്ററിലേക്കുള്ള ബോംബേർ”എന്ന സീരിയലിന്റെ അവസാന എപ്പിസോഡ് (ക്ലൈമാസ്) നായകൻ വിദേശത്തേക്ക് മുങ്ങുന്നതോടെ അവസാനിപ്പിക്കുന്നതായി കേരളത്തിലെ എല്ലാ മന്ദ ബുദ്ധികളെയും അഭ്യന്തര വാഴ അറീക്കുന്നു’
‘കിട്ടിയാൽ പിടിക്കണം പിള്ളേച്ചാ… അല്ലാതെ നിരീക്ഷിച്ചു സമയം തള്ളിനീക്കരുത്’
‘കുറുപ്പിനെ കിട്ടിയില്ലെങ്കിലും പടക്കക്കാരനെ കിട്ടിയല്ലോ. കേരള പോലീസിന്റെ കിരീടത്തിൽ പൊൻ തൂവൽ .. അഫിനന്ദനങ്ങൾ’
‘ഇത് രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് പൊകുന്നതുവരെ ഇതാപിടിച്ചു. ഇപ്പം പിടിക്കും എന്ന് ചാനലുകൾ പറഞ്ഞുകൊണ്ടിരിക്കും. ഈ റിപ്പോർട്ടർ ചാനൽ ഇതിനുവേണ്ടി മാത്രം ഉണ്ടാക്കി യതാണ് . ദേശാഭിമാനിയേക്കാൾ വിഷം തുപ്പുന്ന ചാനൽ’
‘ജയരാജന്റെ കണക്കനുസരിച്ച് ഇതിപ്പോ ഒരു മുപ്പത് കൊല്ലം മുമ്പേ പിടിച്ചല്ലോ! മിടുക്കന്മാർ’
Post Your Comments