ലക്നൗ: അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം സമൂഹത്തിലെ ദുർബ്ബലരുടെ നേട്ടത്തിനായി ദുർബ്ബലമായ പ്രധാനമന്ത്രിയുള്ള ഒരു സഖ്യകക്ഷി സർക്കാരാണ് രാജ്യത്തിന് വേണ്ടതെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലീമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഒവൈസി. ശക്തരായ പ്രധാനമന്ത്രി ശക്തരായ ആളുകളെ മാത്രമേ സഹായിക്കുകയുള്ളൂ എന്നും ഒവൈസി പത്രസമ്മേളനത്തിൽ പറഞ്ഞു.
‘പണപ്പെരുപ്പം, തൊഴിലില്ലായ്മ, ചൈനീസ് കടന്നുകയറ്റം, കോർപ്പറേറ്റ് നികുതി, വ്യവസായികളുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ജവഹർലാൽ നെഹ്‌റുവിന് ശേഷമുള്ള ഏറ്റവും ശക്തനായ പ്രധാനമന്ത്രി വ്യവസ്ഥകളെ കുറ്റപ്പെടുത്തി’. പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ചുകൊണ്ട് ഒവൈസി പറഞ്ഞു.
‘രാജ്യത്തിന് ഇപ്പോൾ ഒരു ദുർബ്ബല പ്രധാനമന്ത്രിയെ ആവശ്യമുണ്ട്, അതിനാൽ ദുർബ്ബലരെ സഹായിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,’ ഒവൈസി പറഞ്ഞു. ഇന്ത്യയ്ക്ക് ഒരു സഖ്യകക്ഷി സർക്കാർ ആവശ്യമാണെന്ന് പറഞ്ഞ ഒവൈസി 2024 ലെ തെരഞ്ഞെടുപ്പിൽ ഇതിനായി ശ്രമിക്കണമെന്നും കൂട്ടിച്ചേർത്തു.
Post Your Comments