KozhikodeKeralaNattuvarthaLatest NewsNews

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച‌് അപകടം : യുവാവ് മരിച്ചു

കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിന്‍റെ മകൻ സന്ദീപ് ആണ് മരിച്ചത്

കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിന്‍റെ മകൻ സന്ദീപ് ആണ് മരിച്ചത്. സന്ദീപിന്‍റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടരഞ്ഞി കള്ളുഷാപ്പിന് സമീപം ഡ്യൂക്ക് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബുള്ളറ്റ് യാത്രകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവാക്കളെ ഉടൻ തന്നെ നാട്ടുകാർ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും സന്ദീപിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Read Also : അലോപ്പതി, മൈദ തുടങ്ങിയ സാധനങ്ങൾക്ക് എതിരാണ് അച്ഛൻ, എന്നാൽ നല്ലോണം സിഗരറ്റ് വലിക്കും: ധ്യാൻ ശ്രീനിവാസൻ

അതേസമയം, സമാനമായി വെ​ഞ്ഞാ​റ​മൂ​ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാരൻ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര ​പ​രി​ക്കേൽക്കുകയും ചെയ്തു. കാ​രേ​റ്റ് ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് സ​മീ​പം വി​ള​യി​ൽ വീ​ട്ടി​ൽ ദാ​സി​ന്‍റെ മ​ക​ൻ അ​ഖി​ൽ ( 24, കു​ഞ്ഞു​മോ​ൻ ) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് യാ​ത്ര​ക്കാരനാ​യ കു​റ്റി​മൂ​ട് സ്വ​ദേ​ശി മെ​ൽ​വി​ൻ(23) ആ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30 ഓ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ കീ​ഴാ​യി​ക്കോ​ണം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കാ​രേ​റ്റ് ഭാ​ഗ​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രിക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​രിക​യാ​യി​രു​ന്ന ക​ട​യ്ക്ക​ൽ സ്വ​ദേ​ശി അ​ൻ​സാ​രി ഓ​ടി​ച്ചി​രു​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ണ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ഖി​ലി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button