NewsLife StyleFood & Cookery

വണ്ണം കുറയ്ക്കാൻ ഈ പച്ചക്കറികൾ കഴിക്കുന്നത് ശീലമാക്കൂ

കാൽസ്യം, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിൻ, നിരവധി എൻസൈമുകൾ എന്നിവയാൽ സമ്പന്നമായ വെണ്ടയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്

കൃത്യമായ ആഹാരക്രമവും വ്യായാമവും പിന്തുടരുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കും. അതിനാൽ, ഡയറ്റിൽ പലപ്പോഴും ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചില ഭക്ഷണങ്ങൾ ചേർക്കുകയും വേണം. അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികളെക്കുറിച്ച് പരിചയപ്പെടാം.

ഫൈബർ ധാരാളം അടങ്ങിയ ഒന്നാണ് ഗ്രീൻ പീസ്. മിക്ക വീടുകളിലും ഗ്രീൻ പീസ് ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ഫൈബറിന് പുറമേ, അയേൺ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Also Read: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

അടുത്തതാണ് വെണ്ടയ്ക്ക. കാൽസ്യം, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിൻ, നിരവധി എൻസൈമുകൾ എന്നിവയാൽ സമ്പന്നമായ വെണ്ടയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും വെണ്ടയ്ക്കയിൽ അടങ്ങിയതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ഫൈബർ അടങ്ങിയ മറ്റൊരു പച്ചക്കറിയാണ് ബ്രോക്കോളി. ഇത് ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ശരീരഭാരം വളരെ പെട്ടെന്ന് തന്നെ കുറയും. ഫൈബറിനു പുറമേ, വിറ്റാമിൻ സിയും ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button