തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണവും പേവിഷബാധയും വര്‍ദ്ധിച്ച സാഹചര്യത്തില്‍ തദ്ദേശ വകുപ്പുമായി സഹകരിച്ച് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.
Read Also: കോൺടാക്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നു, വൻ സുരക്ഷ വീഴ്ച റിപ്പോർട്ട് ചെയ്ത് സാംസംഗ്
പേവിഷബാധയേറ്റ് 12 കാരിയായ അഭിരാമി മരണപ്പെട്ടതിന് പിന്നാലെ ആരോഗ്യ വകുപ്പിന് നേരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്തത്. തദ്ദേശ, മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്സിനേഷനും നടത്തും. വളത്തുനായകളുടെ വാക്സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കും.
കഴിഞ്ഞ ആറ് മാസത്തിനിടെ 96000 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആറ് വര്‍ഷത്തിനിടെ കടിയേറ്റത് 1059000 പേര്‍ക്കും. 57 പേരാണ് മരണമടഞ്ഞത്.
Post Your Comments