തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം. അടുത്ത മണിക്കൂറുകളിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
Read Also: ഒരു ടോയ്‌ലറ്റിൽ ഒരേസമയം രണ്ട് പേർക്ക് പോകാം: കോർപ്പറേഷന്റെ അനാസ്ഥ, ഫണ്ട് പാഴായി
സെപ്തംബർ എട്ടിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിലും സെപ്തംബർ 9 ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, സെപ്തംബർ 10 ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും സെപ്തംബർ 11 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട്.
മലയോരമേഖലകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് സെപ്തംബർ 09 വരെയും, കർണാടക തീരങ്ങളിൽ സെപ്തംബർ 10 വരെയും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്നാണ് നിർദ്ദേശം.
Post Your Comments