Latest NewsNewsIndiaBollywoodEntertainment

ആദ്യം റോഡിലെ കുഴിയടക്കൂ, എന്നിട്ട് സീറ്റ് ബെല്‍റ്റിനെ പറ്റി പറയു: നടിയുടെ വാക്കുകൾ വിവാദത്തിൽ

കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്

റോഡിലെ കുഴികള്‍ അടയ്ക്കാതെ സുരക്ഷാ മാര്‍ഗങ്ങളെ കുറിച്ച്‌ സംസാരിക്കുന്നതിനെ വിമര്‍ശിച്ച്‌ ബോളിവുഡ് നടി പൂജാ ഭട്ട്. സീറ്റ് ബെല്‍റ്റും എയര്‍ ബാഗുമൊക്കെ ആവശ്യമാണെന്നും എന്നാല്‍ റോഡിലെ കുഴികള്‍ അടയ്ക്കുകയാണ് ആദ്യം വേണ്ടതെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ നടി പറഞ്ഞു.

read also: കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 104 കേസുകൾ

‘എയര്‍ ബാഗിനെ കുറിച്ചും സീറ്റു ബെല്‍റ്റിനെ കുറിച്ചുമുള്ള ചര്‍ച്ചയാണ് എല്ലാം. പ്രധാനപ്പെട്ടതു തന്നെ. എന്നാല്‍ അതിനേക്കാള്‍ വലുതല്ലേ കേടായ റോഡുകള്‍ നന്നാക്കുന്നതും റോഡിലെ കുഴികള്‍ അടയ്ക്കുന്നതും. നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച്‌ റോഡ് നിര്‍മിക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണം. നിര്‍മിച്ച റോഡുകള്‍ നന്നായി നിലനിര്‍ത്തുന്നതും പ്രധാനപ്പെട്ടതാണ്’ – പൂജ കുറിച്ചു.

കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഈ ഉത്തരവിന് പിന്നാലെയാണ് പൂജാ ഭട്ടിന്റെ വിമര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button