ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന ബോളിവുഡ് നടൻ ഫറാസ് ഖാന് സഹായവുമായി സൽമാൻ ഖാൻ. മെഹന്ദി എന്ന ചിത്രത്തിലൂടെ റാണി മുഖര്‍ജിയുടെ നായകനായി എത്തി ശ്രദ്ധേയനായ നടനാണ് ഫറാസ് ഖാന്‍. ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു താരം. തുടര്‍ന്ന് ബ്രെയ്‌നിലേക്ക് ഇന്‍ഫെക്ഷന്‍ പടര്‍ന്നതോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഇപ്പോൾ
ബാംഗളൂരിലെ വിക്രം ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന താരത്തിന്റെ സാമ്ബത്തി ബുദ്ധുമുട്ടകൾ തുറന്നു പറഞ്ഞു ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു.
ഫറാസിന്റെ മെഡിക്കല്‍ ബില്ലുകള്‍ അടച്ച് സൽമാൻ ഖാൻ . നടി കഷ്‌മേര ഷായാണ് സല്‍മാന്റെ സഹായത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. സിനിമ മേഖലയില്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും സത്യസന്ധനായ മനുഷ്യനാണ് സല്‍മാനെന്നും കാഷ്‌മേര കുറിച്ചു.
പൂജ ഭട്ടാണ് ഫറാസിനു സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്. ഞാന്‍ സഹായിച്ചെന്നും പറ്റുന്നതുപോലെ നിങ്ങളും സഹായിക്കണം എന്നുമാണ് പൂജ ട്വീറ്റ് ചെയ്തത്
Post Your Comments