സംസ്ഥാനത്ത് കുത്തനെ ഉയർന്ന് മുല്ലപ്പൂ വില. ഓണം എത്തിയതോടെയാണ് വില കുതിച്ചുയർന്നത്. ഇത്തവണ ഒരു കിലോ മുല്ലപ്പൂവിന് 4000 രൂപയാണ് വില. അതായത്, ഒരു മുഴം മുല്ലപ്പൂ വാങ്ങാനുള്ള ചിലവ് 100 രൂപയോളമാണ്. ചിങ്ങം ആരംഭിച്ചതോടെ മുല്ലപ്പൂവിന് വിപണിയിൽ ആവശ്യക്കാർ ഏറെയായിരുന്നു. ഇതോടെയാണ് പൂവിന്റെ വിലയും ഉയർന്നത്. കേരളത്തിൽ മുല്ലപ്പൂവ് കൃഷി ചെയ്യുന്ന ഇടങ്ങൾ കുറവായതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലെ വിപണിയിലേക്ക് കൂടുതലായും മുല്ലപ്പൂവ് ഇറക്കുമതി ചെയ്യുന്നത്. ഇത്തവണ തമിഴ്നാട്ടിൽ വ്യാപകമായി ലഭിച്ച മഴ മുല്ലപ്പൂ കൃഷിയെയും വിളവെടുപ്പിനെയും സാരമായി ബാധിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. 3,000 രൂപയിൽ നിന്ന് ഒറ്റയടിക്കാണ് പൂവിന്റെ വില 4,000 രൂപയിൽ എത്തിയത്.
Also Read: എച്ച്ഡിഎഫ്സി ബാങ്ക്: എല്ലാത്തരം വായ്പകളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ചു
Post Your Comments