എല്ലാത്തരം വായ്പകളുടെയും പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്സി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, എംസിഎൽആർ 10 ബേസിസ് പോയിന്റ് വരെയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ സെപ്തംബർ 7 മുതൽ പ്രാബല്യത്തിലായി.
ഒറ്റ രാത്രിക്ക് നൽകുന്ന വായ്പാ നിരക്ക് 7.9 ശതമാനവും ഒരു വർഷത്തേക്കുള്ള വായ്പാ നിരക്ക് 8.2 ശതമാനവുമായാണ് ഉയർത്തിയത്. ഒരുമാസം കാലാവധിയുള്ള വായ്പകൾക്ക് 7.90 ശതമാനവും മൂന്നുമാസം കാലാവധിയുള്ള വായ്പകൾക്ക് 7.95 ശതമാനവുമാണ് പലിശ. അതേസമയം, ആറുമാസം കാലാവധിയുള്ള വായ്പകൾക്ക് 8.08 ശതമാനം വരെ പലിശ ഈടാക്കും.
Also Read: വളരെ എളുപ്പത്തിൽ തയ്യാറാക്കാം ആപ്പിള്‍ ഓട്‌സ് മില്‍ക്ക് ഷേക്ക്
നിരക്കുകൾ ഉയർത്തിയതോടെ, ഉപഭോക്താക്കൾക്ക് ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ എടുക്കുകയെന്നത് ചിലവേറിയ കാര്യമാകും. മെയ് മാസത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് എംസിഎൽആർ 25 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിച്ചിരുന്നു.
Post Your Comments