MollywoodLatest NewsNewsEntertainment

അമല പോളുമായി വിവാഹം കഴിഞ്ഞു, തെളിവുകൾ കോടതിയിൽ പങ്കുവച്ച് സുഹൃത്ത് !!

പഞ്ചാബി ആചാരപ്രകാരം വിവാഹിതരായെന്നാണ് ഗായകന്‍ സമര്‍പ്പിച്ച തെളിവുകളില്‍ കാണിച്ചിരിക്കുന്നത്.

മലയാളത്തിലെ പ്രിയതാരമാണ് അമല പോള്‍. നടിയുടെ പ്രണയവും ദാമ്പത്യവും വേർപിരിയലും വാർത്തകളിൽ നിറഞ്ഞിരുന്നു. അതിനു പിന്നാലെ, നടി രണ്ടാമതും വിവാഹിതയായെന്ന തരത്തില്‍ പ്രചരണമുണ്ടായി.  നടിയുടെ സുഹൃത്തും പഞ്ചാബി പാട്ടുകാരനുമായ ഭവ്‌നിന്ദര്‍ സിംഗിനൊപ്പമുള്ള അമല പോളിന്റെ ചിത്രങ്ങള്‍ വൈറലായതാണ് വിവാഹ വാർത്തകൾക്ക് കാരണം.

read also: ആദ്യം റോഡിലെ കുഴിയടക്കൂ, എന്നിട്ട് സീറ്റ് ബെല്‍റ്റിനെ പറ്റി പറയു: നടിയുടെ വാക്കുകൾ വിവാദത്തിൽ

തന്റെ മുന്‍സുഹൃത്തായ ഭവ്‌നിന്ദര്‍ തന്നോടൊപ്പം എടുത്ത ചിത്രങ്ങളും വീഡിയോസും ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാരോപിച്ച് അമല കേസ് കൊടുത്തതിനെ തുടര്‍ന്ന് ഗായകനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ജാമ്യാപേക്ഷ കൊടുക്കവേ ഭവ്‌നിന്ദര്‍ ചില രേഖകള്‍ കോടതിയില്‍ ഹാജരാക്കാനായി അഭിഭാഷകന് നല്‍കിയിരുന്നു. 2017 ല്‍ ഇരുവരും പഞ്ചാബി ആചാരപ്രകാരം വിവാഹിതരായെന്നാണ് ഗായകന്‍ സമര്‍പ്പിച്ച തെളിവുകളില്‍ കാണിച്ചിരിക്കുന്നത്.

വ്യക്തിപരമായ പൊരുത്തക്കേടുകള്‍ കാരണമാണ് ഭവ്‌നിന്ദറുമായി അമല പോള്‍ അകന്നതെന്നാണ് റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button