
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. വ്യാഴാഴ്ച്ച 104 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 116 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Read Also: വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍ നിരോധനം ലംഘിച്ച് വന മേഖലയിൽ : യുവാവ് കൊക്കയില്‍ വീണ് മരിച്ചു
8,14,192 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,01,367 പേർ രോഗമുക്തി നേടി. 9,312 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 39 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: അടിവസ്ത്രത്തിൽ ഉറങ്ങുന്ന സുഹൃത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ: യുവാവിന് മൂന്ന് മാസം തടവ് ശിക്ഷ
Post Your Comments