എറണാകുളം: തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി രാജകുടുംബം. തൃപ്പൂണിത്തുറ രാജകുടുംബമാണ് വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്.
Read Also: പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാം: പ്രചാരണ പരിപാടികൾ ആരംഭിച്ച് ഖത്തർ
മലബാറില്‍ ഹിന്ദു വംശഹത്യ നടത്തിയ വാരിയം കുന്നന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടും തൃപ്പൂണിത്തുറയുടെ ചരിത്രവും പൈതൃകവും ഒഴിവാക്കിയെന്ന് രാജകുടുംബം ആരോപിച്ചു. തൃപ്പുണിത്തുറയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളുമാണ് മെട്രോ അധികൃതര്‍ ക്ഷണിച്ചിരുന്നത്. എന്നാല്‍, ഇതിന് വിരുദ്ധമായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ളവരുടെ ചിത്രങ്ങളും മലബാര്‍ കലാപത്തെക്കുറിച്ചുള്ള വിവരണവുമാണ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
മെട്രോ അധികൃതര്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ചരിത്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള ചിത്രങ്ങളും വിവരണങ്ങളും നല്‍കാന്‍ തയ്യാറാണെന്നും രാജകുടുംബം പറഞ്ഞു. മെട്രോയുടെ തൃപ്പൂണിത്തുറയില്‍ നിന്നുളള പ്രവേശന കവാടമായിട്ടാണ് വടക്കേക്കോട്ട സ്റ്റേഷന്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയാണ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്.
Post Your Comments