Latest NewsNewsIndia

നിര്‍ബന്ധിത കന്യകാത്വ പരിശോധനയില്‍ നവവധു കന്യകയല്ലെന്ന് തെളിഞ്ഞു: യുവതിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പിഴ

വിവാഹം കഴിഞ്ഞ് ആദ്യ ദിനം തന്നെ നവവധുവിനെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുന്ന് ഈ ഗോത്രവിഭാഗത്തിന്റെ ആചാരമാണ്

ജയ്പൂര്‍: നിര്‍ബന്ധിത കന്യകാത്വ പരിശോധനയില്‍ നവവധു കന്യകയല്ലെന്ന് തെളിഞ്ഞതോടെ: യുവതിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പിഴയിട്ട് പഞ്ചായത്ത്. ലൈംഗികാതിക്രമത്തിന് ഇരയായ 24കാരിയായ പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. ഇതേത്തുടര്‍ന്ന്, ഖാബ് പഞ്ചായത്ത് യുവതിയുടെ കുടുംബത്തിന് 10ലക്ഷം രൂപ പിഴ ചുമത്തി.

Read Also: ഗാന്ധി കുടുംബത്തിനെതിരെ തുറന്നടിച്ച് കെ സുധാകരൻ

മെയ് 11നായിരുന്നു യുവതിയുടെ വിവാഹം. സാന്‍സി ഗോത്രവിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത്. വിവാഹം കഴിഞ്ഞ് ആദ്യ ദിനം തന്നെ നവവധുവിനെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുന്ന് ഈ ഗോത്രവിഭാഗത്തിന്റെ ആചാരമാണ്.

പരിശോധനയില്‍ നവവധു കന്യകയല്ലെന്നു തെളിഞ്ഞാല്‍ വധുവിന്റെ കുടുംബം പത്തുലക്ഷം രൂപ വരന്റെ കുടുംബത്തിന് പിഴയായി നല്‍കണം. പെണ്‍കുട്ടിയെ വിവാഹത്തിനു മുന്‍പ് അയല്‍വാസി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. സുഭാഷ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഈ കേസ് നേരത്തേ റജിസ്റ്റര്‍ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button