Latest NewsNewsIndia

പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്രസഹായം തേടും: കർണാടക മുഖ്യമന്ത്രി

ബംഗളൂരു: സംസ്ഥാനത്തെ മഴക്കെടുതികൾ വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി ചർച്ച നടത്തി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പ്രളയബാധിത പ്രദേശങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മെമ്മോറാണ്ടം തയ്യാറാക്കിയതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിലുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച നിർദ്ദേശം ഉടൻ സമർപ്പിക്കുമെന്നും ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കേന്ദ്രസംഘവുമായി സർക്കാർ ചർച്ച ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവംബറിന് ശേഷം രണ്ട് തവണയായി 500 കോടി രൂപയും രണ്ട് ദിവസം മുമ്പ് 600 കോടി രൂപയും അടിസ്ഥാന സൗകര്യ നാശനഷ്ടങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി അനുവദിച്ചതായിയും ബൊമ്മൈ പറഞ്ഞു.

സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

‘കർണാടകയിൽ 330 കിലോമീറ്റർ തീരപ്രദേശമുണ്ട്. പല സെൻസിറ്റീവായ സ്ഥലങ്ങളിലും കടൽക്ഷോഭം തടയാൻ 350 കോടി രൂപയുടെ പ്രവൃത്തികൾ ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ, പുതിയ സ്ഥലങ്ങളിൽ മണ്ണൊലിപ്പ് സംഭവിച്ചു. സമ്പൂർണ തീരദേശ സംരക്ഷണത്തിന് കേന്ദ്രസർക്കാരിന്റെ സഹായം ആവശ്യമാണ്,’ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 

shortlink

Post Your Comments


Back to top button