UAELatest NewsNewsInternationalGulf

ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടി ഇൻഡിഗോ

ദോഹ: ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടി ഇൻഡിഗോ. ഒക്ടോബറിൽ ദോഹ, ദുബായ്, റിയാദ് നഗരങ്ങളിലേക്ക് അധിക സർവീസ് ആരംഭിക്കാനാണ് ഇൻഡിഗോയുടെ തീരുമാനം.

Read Also: ‘ബീഫ് ഇഷ്ടം’: ആലിയ ഭട്ടിനും രൺബീർ കപൂറിനും ക്ഷേത്രത്തിൽ കയറാൻ വിലക്ക്, പ്രതിഷേധവുമായി ബജ്‌റംഗ്ദൾ പ്രവർത്തകർ

ഒക്ടോബർ 30ന് ഹൈദരാബാദിൽ നിന്ന് നേരിട്ട് ദോഹയിലേക്കും സൗദി അറേബ്യയിലെ റിയാദിലേക്കും പുതിയ ഒരു സർവീസ് കൂടി ആരംഭിക്കും. മംഗളൂരിൽ നിന്ന് ദുബായിലേക്കുള്ള സർവീസ് ഒക്ടോബർ 31ന് ആരംഭിക്കുമെന്നും ഇൻഡിഗോ അറിയിച്ചു. ഇന്ത്യയ്ക്കും മിഡിൽ ഈസ്റ്റിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിനാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.

സെപ്തംബർ 22 മുതൽ മുംബൈയ്ക്കും റാസൽ ഖൈമയ്ക്കും ഇടയിൽ പുതിയ ഡയറക്ട് വിമാന സർവീസുകളും ഇൻഡിഗോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read Also: വിവാദ ആള്‍ദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയത്തിനു ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കൊളംബോ

shortlink

Related Articles

Post Your Comments

Related Articles


Back to top button