സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ബാങ്ക് അക്കൗണ്ട് മുഖാന്തരം ഇൻസെന്റീവ് വിതരണം ചെയ്തു. ക്ഷീര സംഘം വഴി പാൽ വിതരണം ചെയ്യുന്ന ക്ഷീര കർഷകരാണ് ഇൻസെന്റീവിന് അർഹത നേടിയത്. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്തെ ഒന്നര ലക്ഷം ക്ഷീര കർഷകർക്കാണ് ഇൻസെന്റീവ് ലഭിച്ചത്. ഒരു ലിറ്റർ പാലിന് നാലു രൂപ നിരക്കിലാണ് ഇൻസെന്റീവ് വിതരണം ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചിട്ടുണ്ട്. കൂടാതെ, ഈ വർഷം ജൂലൈ മാസം മുതൽ പാൽ നൽകിയവർക്കും ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്.
ഇൻസെന്റീവ് നൽകാനുള്ള കാലതാമസം ഒഴിവാക്കാനായി ഇത്തവണ ഓണത്തിന് മുൻപ് തന്നെ ക്ഷീര വികസന വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. ക്ഷീര വികസന വകുപ്പിൽ നിന്ന് ഒരു രൂപയും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് മൂന്നു രൂപയും ചേർത്ത് സബ്സിഡിയായി ആകെ നാല് രൂപ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ 36,000 ഓളം ക്ഷീര സംഘങ്ങൾ വഴിയാണ് ഇൻസെന്റീവ് നൽകിയിട്ടുള്ളത്.
Also Read: നിർമ്മിത ബുദ്ധി: നൂതന സംരംഭങ്ങൾക്ക് ധനസഹായം നൽകാനൊരുങ്ങി ഫെഡറൽ ബാങ്ക്
Post Your Comments