കാന്തപുരം കെ പി അബൂബക്കര്‍ മുസ്ലിയാര്, വെള്ളാപ്പള്ളി നടേശന് എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്ന കാലിക്കറ്റ് സര്‍വകലാശാല പ്രമേയത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം വൈസ് ചാന്‍സലറുടെ അനുവാദത്തോടെ പ്രമേയം അവതരിപ്പിച്ചത്. ഇതിനു നേരെ വിമർശനം ശക്തമാകുകയാണ്.
മലയാളികൾക്കുള്ള ഇടതുപക്ഷ സർക്കാറിന്റെ യഥാർത്ഥ ഓണസമ്മാനമാണിതെന്നും സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യെന്നും ഹരീഷ് പറയുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ് പൂർണ്ണ രൂപം,
എല്ലാം ശരിയാക്കും എന്ന് പറഞ്ഞത് വെറുതെയല്ല…മലയാളികൾക്കുള്ള ഇടതുപക്ഷ സർക്കാറിന്റെ യഥാർത്ഥ ഓണസമ്മാനം ഉടൻ എത്തും …ഇവരുടെയൊക്കെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാൻമാരാണ് അല്ലെ…സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യാ..ലാൽസലാം..????
Post Your Comments