വളനിർമ്മാണ മേഖലയെ സ്വകാര്യവൽക്കരിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ട്രാവൻകൂർ, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് എന്നീ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന കമ്പനികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. പബ്ലിക് സെക്ടർ എന്റർപ്രൈസസ് പോളിസി 2021 പ്രകാരം, ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെടുന്ന നോൺ സ്ട്രാറ്റജിക് സെക്ടർ മേഖലയായി വളനിർമ്മാണ മേഖല മാറും. നിലവിൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ഫെർട്ടിലൈസേഴ്സിന് കീഴിൽ 9 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്.
രാജ്യത്ത് സ്വകാര്യവൽക്കരിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് നീതി ആയോഗ് സിഇഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ്. നിലവിൽ, പ്രോജക്ട് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാസവസ്തു, രാസവള മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് പ്രോജക്ട് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ്. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സാമ്പത്തിക കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് ക്യാബിനറ്റ് കമ്മിറ്റിയാണ്. ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതി കിട്ടിയാൽ മാത്രമേ, സ്വകാര്യവൽക്കരണ നടപടികൾ തുടങ്ങാൻ സാധിക്കുകയുള്ളൂ.
Also Read: പിഎം ഗതി ശക്തി പ്രോഗ്രാം: റെയിൽവേയുടെ ഭൂമി ദീർഘ കാലത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനം
Post Your Comments