KollamNattuvarthaLatest NewsKeralaNews

ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​കു​ന്നം മൂ​ല​വാ​ര​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗി​രീ​ഷി​ന്‍റെ മ​ക​ൻ കി​ര​ൺ (23) ആ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​കു​ന്നം മൂ​ല​വാ​ര​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗി​രീ​ഷി​ന്‍റെ മ​ക​ൻ കി​ര​ൺ (23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ചാ​ത്ത​ന്നൂ​ർ ഇ​ത്തി​ക്ക​ര ബ്ലോ​ക്ക്‌ ഓ​ഫീ​സി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.​ കൂ​ട്ടു​കാ​ര​നെ ബ്ലോ​ക്കോ​ഫീ​സി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ എ​ത്തി​ച്ച ശേ​ഷം തി​രി​കെ ചാ​ത്ത​ന്നൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ​മീ​പ​ത്തെ ഓ​ട​യി​ലേ​ക്ക് തെ​റി​ച്ചു വീ​ണ കി​ര​ൺ സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു​ ത​ന്നെ മ​രിക്കുകയായിരുന്നു.

Read Also : താര കാലിക്കോ മിസ്സിംഗ്‌ കേസ് – പോലീസിനെ വെള്ളം കുടിപ്പിച്ച കേസ്, 30 വർഷങ്ങൾക്കിപ്പുറം അവസാനിക്കാത്ത മിസ്റ്ററി !

​മാ​താ​വ്: മി​നി. സ​ഹോ​ദ​രി: ഗീ​തു ശ്രീ​ജി​ത്ത്‌. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button