![](/wp-content/uploads/2022/04/accident-1.jpg)
ചാത്തന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. ചാത്തന്നൂർ മാമ്പള്ളികുന്നം മൂലവാരത്ത് വീട്ടിൽ പരേതനായ ഗിരീഷിന്റെ മകൻ കിരൺ (23) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറരയോടെ ചാത്തന്നൂർ ഇത്തിക്കര ബ്ലോക്ക് ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്. കൂട്ടുകാരനെ ബ്ലോക്കോഫീസിന് സമീപമുള്ള വീട്ടിൽ എത്തിച്ച ശേഷം തിരികെ ചാത്തന്നൂരിലേക്ക് പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. സമീപത്തെ ഓടയിലേക്ക് തെറിച്ചു വീണ കിരൺ സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.
മാതാവ്: മിനി. സഹോദരി: ഗീതു ശ്രീജിത്ത്. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
Post Your Comments