ചരിത്രത്തിലുടനീളം, അമ്പരപ്പിക്കുന്നതും വിചിത്രവുമായ നിരവധി കൊലപാതക കേസുകളാണുള്ളത്. എണ്ണിയാലൊടുങ്ങാത്ത ഇത്തരം കൊലപാതക കേസുകളിലെ പ്രതികളെയോ കൊലപാതകത്തിന്റെ കാരണമോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും അധികം ക്രൈം നടക്കുന്ന ഇടങ്ങളിൽ ഒന്നാണ് യു.എസ്. യു.എസിൽ രജിസ്റ്റർ ചെയ്യുന്ന മൂന്നിലൊന്ന് കേസുകളും പരിഹരിക്കപ്പെടാതെ, ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ചില മിസ്സിംഗ് കേസുകളും കൊലപാതക കേസുകളും ഇന്നും ഒരു മിസ്റ്ററി ആയി തുടരാറുണ്ട്. ആ ലിസ്റ്റിൽ പ്രമാദമായ കേസാണ് താര കാലിക്കോ മിസ്സിംഗ് കേസ്. 1988 സെപ്‌റ്റംബർ 20-ന് രാവിലെ ന്യൂ മെക്‌സിക്കോയിലെ ബെലെനിൽ, ബൈക്ക് യാത്ര ചെയ്യാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു താര. ഭാവിയിൽ ഒരു സൈക്കോളജിസ്റ്റോ സൈക്യാട്രിസ്റ്റോ ആകണമെന്നായിരുന്നു അവളുടെ ആഗ്രഹം. അന്ന് ഉച്ചകഴിഞ്ഞ് ടെന്നീസ് കളിക്കാൻ അവൾ പദ്ധതിയിട്ടു. അതിനായി വീട്ടിൽ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് അവളിറങ്ങി. യാത്രയ്ക്കിടെ താരയുടെ ബൈക്കിന്റെ ടയർ പഞ്ചറായി. കൃത്യസമയത്ത് വീട്ടിൽ എത്താൻ പറ്റിയില്ലെങ്കിൽ തന്നെ കൂട്ടാൻ കാറുമായി വരണമെന്ന് താര അമ്മയോട് വിളിച്ച് പറഞ്ഞു.
എന്നാൽ, ആ യാത്ര മടക്കമില്ലാത്ത ദൂരത്തേക്കായിരുന്നു. അതിനുശേഷം അവളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല. അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കിയില്ല. മകളെ ഓർത്ത് താരയുടെ കുടുംബം വേദനിച്ചു. 1989 ജൂലൈയിൽ ഫ്ലോറിഡയിൽ ഒരു യുവതിയെയും ആൺകുട്ടിയെയും കാറിൽ വായിൽ ടേപ്പൊട്ടിച്ച് കെട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയെ കണ്ടാൽ താരയെ പോലെ ഉണ്ടായിരുന്നു. അവരുടെ വായ ടേപ്പ് ചെയ്ത് കൈകൾ പുറകിൽ ഒരുമിച്ച് കെട്ടിയിട്ട നിലയിലായിരുന്നു. അവരെ കെട്ടിയിട്ടത് ഒരു വാനിലായിരുന്നു. കൂടെയുള്ളത് മൈക്കൽ ഹെൻലിയെന്ന ആൺകുട്ടി ആണെന്ന് പോലീസ് പിന്നീട് കണ്ടെത്തി.
1988 ഏപ്രിലിൽ പിതാവിനൊപ്പം ഷൂട്ടിങ്ങിനിറങ്ങിയതായിരുന്നു 9 വയസുകാരനായ മൈക്കൽ. പിതാവിന്റെ കണ്ണൊന്ന് മാറിയപ്പോൾ മൈക്കൽ അപ്രത്യക്ഷനാവുകയായിരുന്നു. 1990-ൽ, മൈക്കൽ ഹെൻലിയുടെ മൃതദേഹം സുനി പർവതനിരകളിൽ കണ്ടെത്തി. എന്നാൽ, അപ്പോഴും താര മിസ്സിംഗ് ആയിരുന്നു. അന്വേഷണാത്മക സൂക്ഷ്മപരിശോധനയിൽ ഫോട്ടോയിലെ യുവതിയുടെ കൈകൾ ശക്തമായി കിട്ടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
താരയെ തട്ടിക്കൊണ്ട് പോയത് ആര്? താര ജീവിച്ചിരുപ്പുണ്ടോ? ഇതെല്ലാം താരയുടെ പദ്ധതി ആണോ?
1988 സെപ്‌റ്റംബർ ഒരു പ്രഭാതത്തിൽ വലെൻസിയ കൗണ്ടിയിലെ ബൈക്ക് യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ കാലിക്കോയെ കാണാതായതുമുതൽ, ഏകദേശം 30 വർഷമായി ഈ ചോദ്യം ഇന്നും നിലനിൽക്കുന്നു.
പ്രശസ്തമായ ആ ചിത്രത്തിലെ പെൺകുട്ടി കാലിക്കോ തന്നെയെന്ന് അമ്മ പാറ്റി ഡോയൽ തന്റെ മരണം വരെ വിശ്വസിച്ചു. യു.കെയിലെ സ്കോട്ട്‌ലൻഡ് യാർഡ് ആ ഫോട്ടോയിലെ പെൺകുട്ടി അവളാണെന്ന് പ്രഖ്യാപിച്ചു. ഭർത്താവ് ജോണിനൊപ്പം ഫ്ലോറിഡയിലേക്ക് താമസം മാറിയതിന് ശേഷം 2006-ൽ ആണ് താരയുടെ അമ്മ പാറ്റി ഡോയൽ തുടർച്ചയായ സ്ട്രോക്കുകൾ മൂലം മരിച്ചു. മരണം വരെ താര തിരിച്ച് വരുമെന്ന് അവർ വിശ്വസിച്ചു. അവളും ജോണും കാലിക്കോയ്‌ക്കായി ഒരു കിടപ്പുമുറി സൂക്ഷിച്ചു. ക്രിസ്‌മസിനും ജന്മദിനങ്ങൾക്കും അവൾക്കായി സമ്മാനങ്ങൾ അവിടെ കൊണ്ടുവന്നു. എന്നിരുന്നാലും, അവളുടെ പ്രിയപ്പെട്ടവർ അവളെ ഓർത്ത് ഇപ്പോഴും അത്ഭുതപ്പെടുന്നു. താര കേസ് ഇപ്പോഴും പോലീസ് ക്ളോസ് ചെയ്തിട്ടില്ല.
Post Your Comments