കോഴിക്കോട്: ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന നടത്തിയ സ്ഥാപന ഉടമയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് കേസെടുത്തിരുന്നു. സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ മയക്കുമരുന്ന് നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, ലഹരി ഉള്ളതല്ല തങ്ങളുടെ ഉത്പന്നമെന്നും, ഇന്ത്യയിൽ വാങ്ങാനും വിൽക്കാനും നിയമ പ്രശ്‌നങ്ങളില്ലാത്ത സാധനമാണ് ഉപയോഗിച്ചതെന്നും സ്ഥാപന ഉടമ പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഞ്ചാവ് കുരുവും എണ്ണയും ഭക്ഷ്യയോഗ്യമായി പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ 2021ല്‍ അനുമതി നൽകിയിരുന്നു.
2021 നവംബര്‍ 15നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) ഇത് സംഭവിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. കഞ്ചാവ് കുരു, എണ്ണ എന്നിവ ഭഷണമായി വില്‍ക്കുകയോ അല്ലെങ്കില്‍ വില്‍പ്പനയ്ക്കുള്ള ഭക്ഷണത്തില്‍ ചേരുവയായി ഉപയോഗിക്കുകയോ ചെയ്യാമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇത് ശരിയായ അളവില്‍ നല്‍കിയാല്‍ മികച്ച ഫലം നല്‍കുമെന്നാണ് ആയുര്‍വേദ വൈദ്യന്മാര്‍ അവകാശപ്പെടുന്നത്.
Also Read:മാനന്തവാടിയിൽ താമരക്കുളത്തിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
കഞ്ചാവ് കുരുവും എണ്ണയും ഉപയോഗിച്ചുള്ള മരുന്നുകളും പോഷക ഉല്‍പന്നങ്ങളും നിര്‍മ്മിക്കാനുള്ള ആയുഷ് ലൈസന്‍സുള്ള ഡല്‍ഹി എന്‍സിആറില്‍ നിന്നുള്ള ഹെമ്പ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പാണ് അനന്ത ഹെമ്പ് വര്‍ക്‌സ്. ഈ മരുന്നുകള്‍ അവരുടെ ബ്രാന്‍ഡായ കന്ന ഈസിന് കീഴിലാണ് വില്‍ക്കുന്നത്. ഹോട്ടലുകളിലും കഫേകളിലും ഇന്ന് സുലഭമായി ലഭിക്കുന്ന ഭക്ഷണമാണ് ഹെമ്പ്. ഭക്ഷണത്തില്‍ കിലോയില്‍ അഞ്ച് ഗ്രാം ടിഎച്ച്‌സിയും, പാനീയങ്ങളില്‍ കിലോയില്‍ 0.2 മില്ലീഗ്രാം ടിഎച്ച്‌സി അളവിലും ഉപയോഗിക്കാനാണ് എഫ്എസ്എസ്എഐയുടെ അനുമതിയുള്ളത്.
അതേസമയം, കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് കടകളിലാണ് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ പരുവത്തിലാക്കി ജ്യൂസിൽ കലർത്താനായി കലക്കി വെച്ച ദ്രാവകം കടയിൽ നിന്നും കണ്ടെത്തി. കോഴിക്കോട് ബീച്ചിലെ ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ജ്യൂസ് വിൽക്കുന്നതായി സോഷ്യൽ മീഡിയകളിൽ പ്രചാരണം നടന്നിരുന്നു. ഇത് വൈറലായതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
Post Your Comments