KeralaLatest NewsNewsIndia

വീട്ടിൽ കഞ്ചാവ് വളർത്തൽ; യുവതിയുടെ മൊഴി കേട്ട് പോലീസ് ഞെട്ടി

കൊച്ചി: വീടിന്റെ ടെറസ്സിൽ കഞ്ചാവ് ചെടി വളർത്തിയ വീട്ടമ്മ പിടിയിൽ. കലൂര്‍ കതൃക്കടവ് വട്ടേക്കാട്ട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റ് എന്ന മുപ്പത്തയേഴുകാരിയാണ് കഞ്ചാവ് വളര്‍ത്തിയ കേസില്‍ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ആറു മാസം വളര്‍ച്ചയെത്തിയ ആറര അടി ഉയരമുള്ള പൂക്കാറായ ചെടികളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

വൈദ്യന്റെ നിർദേശ പ്രകാരമാണ് വീട്ടിൽ കഞ്ചാവ് വളർത്തിയതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. അമ്മയ്ക്കു തൈറോയ്ഡ് ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നതിനുള്ള മരുന്നായി വൈദ്യന്‍ നിര്‍ദേശിച്ചത് കഞ്ചാവ് ആണ്. ബംഗളൂരുവിലുള്ള സുഹൃത്താണ് ചെടികള്‍ നല്‍കിയതെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

also read: പൂജാമുറിയില്‍ സൂക്ഷിച്ച ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു

ടൂറിസ്റ്റ് ഗൈഡാണ് മേരി. സംഭവത്തിന് മറ്റേതെങ്കിലും തരത്തിൽ യുവതിയുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിക്കെതിരേ എന്‍ഡിപിഎസ് 22 ബി പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പോലീസ് വീട്ടിൽ എത്തിയപ്പോൾ യുവതി കഞ്ചാവ് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button