കൊല്ലം: സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ കടയുടമയെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. ആശ്രമം ഉദയാ നഗർ 87-ൽ വിഷ്ണു (29), മുഖത്തല, അമ്മ വീട്ടിൽ സുധീഷ് (26), ആശ്രമം ഉദയാ നഗർ 71-ൽ ജിതിൻ (26) എന്നിവരാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് ആറരയോടെ കൊല്ലം പായിക്കടയിൽ മൊത്തവ്യാപാര സ്ഥാപനത്തിൽ ആണ് സംഘം ആക്രമണം നടത്തിയത്. കടയുടമയുടെ മകൻ വിജയ് ശങ്കറിനുൾപ്പെടെ മൂന്നുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
Read Also : ജോലിക്കാരെ സ്വീകരിക്കേണ്ടത് റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ: അറിയിപ്പുമായി സൗദി അറേബ്യ
കടയിലെ സാധനങ്ങൾ സംഘം നശിപ്പിക്കുകയും ചെയ്തിരുന്നു. കടയുടമയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശിവദാസൻ പിള്ള, ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments