റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി സി33 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ എൻട്രി ലെവൽ സീരിസിൽ ഉൾപ്പെടുന്നതാണ്. റിയൽമി സി33യുടെ സവിശേഷതകൾ പരിശോധിക്കാം.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഒക്ട-കോർ യുണിസോക്ക് ടി612 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി ലൈഫും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അക്വാ ബ്ലൂ, നൈറ്റ് സീ, സാൻഡി ഗോൾഡ് എന്നീ കളർ വേരിയന്റുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 8,999 രൂപയും, 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 9,999 രൂപയുമാണ് വില. സെപ്റ്റംബർ 12 മുതൽ ഫ്ലിപ്കാർട്ടിൽ നിന്നും റിയൽമി വെബ്സൈറ്റിൽ നിന്നും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും.
Post Your Comments