വാഷിംഗ്ടണ്‍ : ഉത്തര കൊറിയയില്‍ നിന്ന് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങാന്‍ തയ്യാറെടുത്ത് റഷ്യ. യു.എസ് ഇന്റലിജന്‍സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. യുക്രെയിനെതിരെയുള്ള ആക്രമണത്തില്‍ പ്രയോഗിക്കുന്നതിനായി റോക്കറ്റുകളും പീരങ്കി ഷെല്ലുകളുമാണ് ഉത്തര കൊറിയ റഷ്യയിലേക്ക് കയറ്റിയയക്കാന്‍ ഒരുങ്ങുന്നത്. ലക്ഷക്കണക്കിന് ആയുധങ്ങള്‍ റഷ്യ വാങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുക്രെയിനുമായുള്ള യുദ്ധം അനന്തമായി നീളുന്നത് റഷ്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതാണ് ആയുധ ക്ഷാമം രൂക്ഷമാക്കിയത്.
Read Also: ലളിത് മോദിയും സുസ്മിത സെന്നും വേർപിരിഞ്ഞു?: ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ചിത്രവും ബയോയും മാറ്റി ലളിത് മോദി
യുക്രെയിന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ദൃഢമായെന്നും യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. ഇതാണ് ആയുധ ഇടപാടിലേക്ക് എത്തിച്ചതെന്നും അമേരിക്ക ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ ഇറാനില്‍ നിന്നും ഡ്രോണുകള്‍ റഷ്യ വാങ്ങിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
Post Your Comments