തിരുവനന്തപുരം: മകന്‍ ഹരികൃഷ്ണന്റെ ജോലി സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്രമുഖ മാദ്ധ്യമത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഏഷ്യാനറ്റ് ന്യൂസ് ചാനലിനെതിരെയാണ് കെ സുരേന്ദ്രന്‍ വക്കീല്‍ നോട്ടീസയച്ചത്.
read also:ബിസിസിഐയുമായി കൈകോർത്ത് മാസ്റ്റർകാർഡ്, പുതിയ മാറ്റങ്ങൾ ഇതാണ്
പ്രധാനമന്ത്രി കേരള സന്ദര്‍ശനത്തിനെത്തിയ ദിവസം തന്നെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചാനല്‍ മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസിലുള്ളത്. നോട്ടീസ് ലഭിച്ച് പത്ത് ദിവസത്തിനകം മാപ്പ് പറഞ്ഞ് വാര്‍ത്ത തിരുത്തണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള ചാനല്‍ നിരുത്തരവാദിത്വമായി പെരുമാറിയതായും പക്ഷപാതം കാണിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാജ തെളിവുകളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ പരിശോധിക്കാതെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിലൂടെ മകന്‍ ഹരികൃഷ്ണനും തനിക്കും മാനനഷ്ടം സംഭവിച്ചെന്നും പൊതുജനത്തിന് മുന്നില്‍ കുറ്റക്കാരാക്കിയെന്നും അദ്ദേഹം നോട്ടീസില്‍ വ്യക്തമാക്കുന്നു.
കെ സുരേന്ദ്രന്റെ മകന് രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ലഭിച്ചത് സംബന്ധിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത പുറത്തു വിട്ടത്. കൃത്യമായ നടപടി ക്രമങ്ങളുടെ ഭാഗമായി മെറിറ്റിലൂടെ ജോലി ലഭിച്ചതാണ് മകന് വേണ്ടി പുതിയ തസ്തിക സൃഷ്ടിച്ചതെന്ന തരത്തില്‍ പ്രചരിപ്പിച്ചത്.
Post Your Comments