NewsLife StyleHealth & Fitness

ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടോ? ഈ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം

കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ പ്രതിരോധശേഷിയെ ബാധിക്കുകയും രോഗങ്ങൾ എളുപ്പത്തിൽ പിടിപെടുകയും ചെയ്യും

ശരീരം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാൻ ഉറക്കം അത്യന്താപേക്ഷികമാണ്. മാനസികമായ പിരിമുറുക്കങ്ങൾ ഒഴിവാക്കി ഉന്മേഷത്തോടെ ഇരിക്കാൻ കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യണം. ശരാശരി 7 മണിക്കൂർ മുതൽ 8 മണിക്കൂർ വരെയെങ്കിലും ഉറങ്ങണം. ഉറക്കക്കുറവുള്ളവർക്ക് നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉറക്കക്കുറവ് ഏതൊക്കെ തരത്തിൽ ശരീരത്തെ ബാധിക്കുന്നുവെന്ന് പരിശോധിക്കാം.

വൈകി ഉറങ്ങുന്ന ശീലമുള്ളവരിൽ ഹൃദ്രോഗം, വൃക്കരോഗം, രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയാഘാതം, വിഷാദം, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ പ്രതിരോധശേഷിയെ ബാധിക്കുകയും രോഗങ്ങൾ എളുപ്പത്തിൽ പിടിപെടുകയും ചെയ്യും. കൂടാതെ, ഉറക്കക്കുറവുള്ളവരിൽ വിശപ്പ് കുറയ്ക്കുന്ന ഹോർമോണിന്റെ ഉൽപ്പാദനം കുറയുകയും പതിവിലും കൂടുതൽ അളവിൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് അമിതഭാരത്തിലേക്ക് നയിക്കും. അതിനാൽ, നേരത്തെ തന്നെ ഉറങ്ങാൻ ശ്രമിക്കുക.

Also Read: മഹാമാരികൾക്ക് ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലം: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button