ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 442.65 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,245.98 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 126.35 പോയിന്റ് നേട്ടത്തിൽ 17,65.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. മിഡ്ക്യാപ് സൂചിക 0.46 ശതമാനവും സ്മോൾക്യാപ് സൂചിക 0.9 ശതമാനവുമാണ് ഉയർന്നത്. ആഗോള വിപണി നേരിയ തോതിൽ മങ്ങിയെങ്കിലും ആഭ്യന്തര ഓഹരികൾ മുന്നേറുകയായിരുന്നു.
സിപ്ല, ഗ്രാസിം, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. അതേസമയം, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, എൻടിപിസി, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ സെൻസെക്സിൽ നേട്ടം കൈവരിച്ചു. അൾട്രാടെക് സിമന്റ്, വിപ്രോ, പവർഗ്രിഡ്, നെസ്ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: ഇൻസൈറ്റ് കോസ്മെറ്റിക്സിനെ സ്വന്തമാക്കി റിലയൻസ്, ലക്ഷ്യം ഇതാണ്
Post Your Comments