ഓഹരി വിൽപ്പനയിലേക്ക് ചുവടുവെച്ച തമിഴ്നാട് മർക്കന്റൈൽ ബാങ്കിന് ആദ്യ ദിനം തന്നെ മികച്ച മുന്നേറ്റം. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ദിനം 30 ശതമാനത്തോളം നിക്ഷേപകരാണ് സബ്സ്ക്രൈബ് ചെയ്തത്. റീട്ടെയിൽ നിക്ഷേപകർ, ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ, നോൺ- ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ എന്നിവർ യഥാക്രമം 0.76 മടങ്ങ്, 0.3 മടങ്ങ്, 0.8 മടങ്ങ് എന്നിങ്ങനെയാണ് സബ്സ്ക്രൈബ് ചെയ്തത്.
ഇത്തവണ 87,12,000 ഓഹരികളുടെ ഐപിഒ ആണ് നടക്കുന്നത്. ഇതിൽ 27,48,396 ഓഹരികൾക്കാണ് ബിഡ് ലഭിച്ചിട്ടുള്ളത്. ഓഹരി ഒന്നിന് 500 രൂപ മുതൽ 525 രൂപ വരെയാണ് പ്രൈസ് ബ്രാൻഡായി നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 28 ഇക്വിറ്റി ഓഹരികളുടെ ഓരോ ലോട്ടിനും അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാൻ സാധിക്കും.
Also Read: ബാങ്കിംഗ് സേവനങ്ങൾ ഇനി വളരെ എളുപ്പം, എസ്എംഎസ് സർവീസ് ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ തന്നെ ഏറ്റവും പഴയ വായ്പ ദാതാവാണ് തമിഴ്നാട് മർക്കന്റൈൽ ബാങ്ക്. സേവന രംഗത്ത് 100 വർഷത്തെ പാരമ്പര്യമാണ് ഈ ബാങ്കിന് ഉള്ളത്. ഈ വർഷം ജൂൺ മാസത്തിലാണ് മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും പ്രാഥമിക ഓഹരി വിൽപ്പനയ്ക്കുളള അനുമതി ലഭിച്ചത്. സെപ്തംബർ ഏഴിനാണ് ഓഹരി വിൽപ്പന അവസാനിക്കുക.
Post Your Comments