മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ച കാര്‍ അപകടത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കാര്‍ അമിത വേഗത്തിലായിരുന്നെന്നും ഇടതു വശത്തുകൂടി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നുമാണ് പ്രാഥമിക നിരീക്ഷണം.
Read Also: ഓണത്തെ വരവേൽക്കാൻ ഫ്ലിപ്കാർട്ടും, ഗ്രാൻഡ് ഷോപ്സി മേളയ്ക്ക് തുടക്കം
മുംബൈയിലെ പ്രശസ്ത ഗൈനകോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം. ഒരു സ്ത്രീയാണ് കാര്‍ ഓടിച്ചതെന്നും ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
സൈറസ് മിസ്ത്രി (54), ഡോ.അനഹിത പണ്ടോളെ(55), ഭര്‍ത്താവ് ഡാരിയസ് പണ്ടോളെ(60), ഇദ്ദേഹത്തിന്റെ സഹോദരന്‍ ജഹാംഗിര്‍ പണ്ടോളെ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗിറുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്സി ക്ഷേത്രമായ അതാഷ് ബെഹ്റാം അഗ്‌നി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നതായാണ് വിവരം. പരുക്കേറ്റ അനഹിതയും ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സയിലാണ്.
അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് മിസ്ത്രി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മുംബൈയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ പാല്‍ഘറില്‍ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടമുണ്ടായത്.
Post Your Comments