Latest NewsNewsBusiness

വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് ഇപിഎഫ്ഒ, കൂടുതൽ വിവരങ്ങൾ അറിയാം

പെൻഷൻ പ്രായം ഉയർത്തുന്നതിലൂടെ ഉയർന്ന തുക പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപമായി എത്തും

പെൻഷൻ സമ്പ്രദായത്തിന്റെ നിലനിൽപ്പിനായി വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ‘വിഷൻ 2047’ എന്ന റിപ്പോർട്ടിലാണ് വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2047 ഓടെ രാജ്യത്ത് 140 ലക്ഷത്തോളം ആളുകൾ 60 വയസിനു മുകളിൽ പ്രായമുള്ളവരാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വിരമിക്കൽ പ്രായം ഉയർത്തിയില്ലെങ്കിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ പെൻഷൻ ഫണ്ട് വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തൽ.

പെൻഷൻ പ്രായം ഉയർത്തുന്നതിലൂടെ ഉയർന്ന തുക പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപമായി എത്തും. നിലവിൽ, ഇന്ത്യയിലെ വിരമിക്കൽ പ്രായം 58 വയസ് മുതൽ 65 വയസ് വരെയാണ്. മറ്റു രാജ്യങ്ങളിൽ ഉള്ളതുപോലെ വിരമിക്കൽ പ്രായം ഉയർത്താനാണ് ഇപിഎഫ്ഒ ആവശ്യപ്പെടുന്നത്. ഇതിലൂടെ പെൻഷൻ ഫണ്ടിന്റെ ബാധ്യത കുറക്കാനും ഇപിഎഫ്ഒ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ, ഇപിഎഫ്ഒയ്ക്ക് 60 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്.

Also Read: പട്ടിയുടെ കടിയേറ്റാൽ ആദ്യ ഒരു മണിക്കൂർ നിർണായകം: ഈ കാര്യങ്ങൾ എത്രയും വേഗം ചെയ്യുക, ഡോക്ടറുടെ കുറിപ്പ് വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button