Latest NewsIndiaNewsCrime

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു: 77 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡൽഹി: അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഡൽഹിയിലാണ് ദാരുണസംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വന്തം കഴുത്ത് മരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ക്ഷിതിജ് എന്ന 25 കാരനായ യുവാവ് ആണ് അമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ക്ഷിതിജിന്റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതന്വേഷിക്കാനെത്തിയ പൊലീസാണ് വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി ബാൽക്കണി വാതിലിലൂടെയാണ് വീടിനുള്ളിൽ പ്രവേശിച്ചത്. ക്ഷിതിജിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അമ്മ മിഥിലേഷിയുടെ മൃതദേഹം ശുചിമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. വീട് മുഴുവൻ പരിശോധിച്ച പോലീസിൽ ക്ഷിതിജ് എഴുതിയ 77 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഫോറൻസിക് സംഘത്തോടൊപ്പമാണ് പോലീസ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

വ്യാഴാഴ്‌ചയാണ് ക്ഷിതിജ് അമ്മയെ കൊലപ്പെടുത്തിയത്. അമ്മയുടെ മൃതദേഹത്തോടൊപ്പം നാല് ദിവസം മകൻ കഴിഞ്ഞു. ആത്മഹത്യ ചെയ്യാൻ യുവാവിന് ആദ്യം പദ്ധതി ഉണ്ടായിരുന്നില്ല. എന്നാൽ, നാല് ദിവസങ്ങൾക്ക് ശേഷമാണ് യുവാവും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഞായറാഴ്‌ച വൈകിട്ടാണ് ക്ഷിതിജ് സ്വന്തം കഴുത്ത് മുറിച്ചത്. മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ആണ് ഇക്കാര്യമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button