മുംബൈ: ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണമായത് തലയ്ക്കേറ്റ ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. അപകടത്തിനിടെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുളള യാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന മെര്‍സിഡസ് കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. സൂര്യ നദിക്ക് കുറുകെയുളള പാലത്തില്‍ വൈകിട്ട് 3.15 ഓടെയായിരുന്നു സംഭവം.
Read Also: മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
സൈറസ് മിസ്ത്രിയുടെ മരണത്തിന്റെ നടുക്കത്തിലാണ് വ്യവസായ ലോകം. ഡിജിറ്റല്‍ ഇന്ത്യയെ ആദ്യ ഘട്ടത്തില്‍ തന്നെ ശക്തമായി പിന്തുണച്ച പ്രമുഖരില്‍ ഒരാളായിരുന്നു മിസ്ത്രി. 2015 ല്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ച ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തെ തുടക്കത്തില്‍ തന്നെ പരസ്യമായി പിന്തുണച്ചുകൊണ്ട് മിസ്ത്രി രംഗത്തെത്തിയിരുന്നു.
Post Your Comments