ഇടുക്കി: മുക്കുപണ്ടം നൽകി പണം തട്ടിയെടുത്ത കേസിൽ സിനിമാ താരം അറസ്റ്റിൽ. ആലുവ സ്വദേശി സനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് സനീഷ്. മറ്റൊരു പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സനീഷും, കൂട്ടാളികളായ ജിബി, നൗഷാദ് എന്നിവരും ചേർന്ന് തട്ടിപ്പ് നടത്തിയത്. അടിമാലിയിലെ കൃഷ്ണ ജ്വല്ലറിയിൽ സ്വർണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം നൽകി മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ഒന്നാം പ്രതിയായ ജിബിയെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ പക്കൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗോവയിൽ നിന്നാണ് സനീഷ് അറസ്റ്റിലാകുന്നത്.
സ്റ്റാർട്ട് അപ്പ് കോമഡി, പ്രേമം, ലാൽ ബഹ്ദൂർ ശാസ്ത്രി തുടങ്ങിയ സിനിമകളിൽ സനീഷ് അഭിനയിച്ചിട്ടുണ്ട്.
Post Your Comments