പ്രമുഖ എജ്യുടെക് കമ്പനിയായ ബൈജൂസിൽ കോടികളുടെ നിക്ഷേപ സാധ്യത. ഒരാഴ്ചയ്ക്കകമാണ് നിക്ഷേപ സാധ്യതകളുടെ എണ്ണം വർദ്ധിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ 500 ദശലക്ഷം ഡോളറിന്റെ പുതിയ നിക്ഷേപത്തിനുള്ള സാധ്യതയാണ് ഉള്ളത്. ഈ പണം ബൈജൂസ് അമേരിക്കയിൽ നിന്നുള്ള പുതിയ ഏറ്റെടുക്കലിന് വിയോഗിക്കുമെന്നാണ് സൂചന. പുതിയ നിക്ഷേപങ്ങളുടെ തോത് വർദ്ധിക്കുമ്പോൾ കമ്പനിയുടെ മൂല്യം 2,300 കോടി ഡോളർ കവിയുമെന്നാണ് വിലയിരുത്തൽ.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന റീഡിംഗ് പ്ലാറ്റ്ഫോമായ ‘എപിക്’, കോഡിംഗ് സൈറ്റായ ‘ടിങ്കർ’, സിംഗപ്പൂരിലെ ‘ഗ്രേറ്റ് ലേർണിംഗ്’, ആസ്ട്രേലിയയിലെ ‘ജിയോജിബ്ര’ തുടങ്ങിയ കമ്പനികളെ നേരത്തെ തന്നെ ബൈജൂസ് സ്വന്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, വിവിധ രാജ്യങ്ങളിലെ കമ്പനികളുമായുള്ള നിക്ഷേപ ചർച്ചകൾ ബൈജൂസ് നടത്തുന്നുണ്ട്.
Also Read: 23 ലിറ്റർ ചാരായവും 70 ലിറ്റർ കോടയും പിടികൂടി : ഒരാൾ പിടിയിൽ
അബുദാബിയിലെ വെൽത്ത് ഫണ്ടുമായി 400 ദശലക്ഷം ഡോളർ മുതൽ 500 ദശലക്ഷം ഡോളർ വരെയും, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായി 250 കോടി ഡോളർ മുതൽ 350 കോടി ഡോളർ വരെയുള്ള നിക്ഷേപത്തിനാണ് കമ്പനി ചർച്ചകൾ നടത്തുന്നത്.
Post Your Comments