ചെന്നൈ: സ്കൂൾ ബാത്റൂമിൽ കുഞ്ഞിന് ജന്മം നൽകി പ്ലസ് വൺ വിദ്യാർത്ഥിനി. തമിഴ്നാട്ടിലെ കടലൂരിലെ ഭുവനഗിരി സ്കൂളിലാണ് സംഭവം. സ്കൂൾ ബാത്റൂമിൽ വെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു പെൺകുട്ടി. സ്കൂൾ കോംപൗണ്ടിനകത്തെ കാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം ശ്രദ്ധയിൽപെട്ട കുട്ടികൾ തന്നെയാണ് വിവരം സ്കൂൾ അധികൃതരെയും പോലീസിനെയും അറിയിച്ചത്.
സ്ഥലത്തെത്തിയ പോലീസ് വിശദമായി പരിശോധിച്ചു. കുട്ടിയുടെ പൊക്കിൾകൊടി നീക്കം ചെയ്തിട്ടുണ്ടായിരുന്നില്ല. സ്കൂളിനകത്ത് വെച്ച് തന്നെയാകും പ്രസവം നടന്നതെന്ന നിഗമനത്തിൽ പോലീസെത്തി. വിദ്യാർത്ഥിനികളെ ഓരോരുത്തരെയായി മാറി മാറി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ഒരു പെൺകുട്ടി കുറ്റം സമ്മതിച്ചു. പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പെൺകുട്ടി കരഞ്ഞുപറഞ്ഞു.
സമീപത്തെ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയിൽ നിന്നുമാണ് പെൺകുട്ടി ഗർഭം ധരിച്ചത്. 15 വയസുകാരനായ ആൺകുട്ടി തന്റെ കാമുകനാണെന്നാണ് പെൺകുട്ടി പറഞ്ഞത്. പോക്സോ നിയമപ്രകാരം കേസെടുത്ത വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിനിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Post Your Comments