തണ്ണിമത്തൻ സിട്രുലൈൻ കൊണ്ട് സമ്പുഷ്ടമാണ്. മികച്ച ഉദ്ധാരണത്തെ സഹായിക്കുന്ന ഒരു അമിനോ ആസിഡാണ് സിട്രുലൈൻ. ഗവേഷകർ പറയുന്നതനുസരിച്ച്, ലഭ്യമായ ഏറ്റവും മികച്ച പ്രകൃതിദത്ത വയാഗ്രകളിൽ ഒന്നാണ് തണ്ണിമത്തൻ.
ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് വയാഗ്ര പ്രവർത്തിക്കുന്നു. ഇത് ഒരു പുരുഷനെ ഉണർത്തുമ്പോൾ കൂടുതൽ എളുപ്പത്തിൽ ഉദ്ധാരണം സാധ്യമാക്കുന്നു. ഉദ്ധാരണക്കുറവ് പരിഹരിക്കാനും വയാഗ്ര സഹായിക്കുന്നു. വയാഗ്ര ഉപയോഗിക്കുന്നതിന് ധാരാളം പാർശ്വഫലങ്ങൾ ഉള്ളതിനാൽ ഒരു ഡോക്ടറിന്റെ കുറിപ്പടി ആവശ്യമാണ്. എന്നാൽ, തണ്ണിമത്തനിലെ സിട്രുലൈനും ഇതേ കാര്യം മറ്റൊരു രീതിയിൽ ചെയ്യുന്നു.
വാട്സ്ആപ്പിനെ പിന്തുണയ്ക്കുന്നത് നിർത്താനൊരുങ്ങി ഐഫോൺ, ഈ പതിപ്പുകളിൽ വാട്സ്ആപ്പ് അപ്രത്യക്ഷമായേക്കും
‘സിട്രുലിൻ’ എന്ന അമിനോ ആസിഡ് കൂടുതലുള്ളതാണ് തണ്ണിമത്തൻ ഒരു അത്ഭുതകരമായ പ്രകൃതിദത്ത വയാഗ്രയായതിന് പിന്നിലെ കാരണം. ഇത് വയാഗ്രയെപ്പോലെ രക്തക്കുഴലുകളെ വികസിപ്പിക്കുന്നു. വയാഗ്രയുടെ പാർശ്വഫലങ്ങളില്ലാതെ ലിംഗത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ തണ്ണിമത്തൻ ജ്യൂസ് പ്രകൃതിയുടെ വയാഗ്രയായി പ്രവർത്തിക്കുന്നു.
ഇതിന് പാർശ്വഫലങ്ങളൊന്നുമില്ല. കൂടാതെ കുറിപ്പടി മരുന്നുകളേക്കാളും നിങ്ങളുടെ സെക്സ് ഡ്രൈവ് വർദ്ധിപ്പിക്കുന്നതിനുള്ള സ്വാഭാവിക സപ്ലിമെന്റുകളേക്കാളും തണ്ണിമത്തൻ മികച്ചതാണ്. എന്നാൽ, വയാഗ്രയുമായുള്ള തണ്ണിമത്തന്റെ സാമ്യതയെക്കുറിച്ചുള്ള ഗവേഷണം വളരെ പ്രാഥമികമാണ്. നിലവിൽ അവ കൂടുതലായും മൃഗങ്ങളിലാണ് പരീക്ഷിക്കപ്പെടുന്നത്.
Post Your Comments